
സൗദിയിൽ താപനില കുതിച്ചുയരുന്നു. 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ വിലയിരുത്തൽ. കിഴക്കൻ പ്രവിശ്യയിൽ 48 മുതൽ 50 ഡിഗ്രി വരെയാണ് താപനില.റിയാദിന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ദമാമിൽ താപനില 48 ഡിഗ്രി സെൽഷ്യസായി ഉയർന്നു. വാദി അൽ ദവാസിറിലും ഷറൂറയിലും താപനില 46 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ ജിദ്ദയിലും കൈസുമയിലും 45 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
വരാനിരിക്കുന്ന കഠിനമായ ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ ആഴ്ച അവസാനം വരെ താപനില ഉയർന്നേക്കാമെന്നാണ് സൂചന.