
യുഎഇയിലെ പ്രമുഖ ധനവിനിമയസ്ഥാപനമായ റെധാ അൽ അൻസാരിയുടെ ഈവർഷത്തെ സമ്മർ പ്രമോഷന് സമാപനം. ദുബായിയിൽ നടന്ന ചടങ്ങിൽ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. മെഗാ സമ്മാനമായ നിസാൻ എസ് യുവി സ്വന്തമാക്കിയത് മലയാളിയാണ്.
ഏപ്രിൽ ഒന്ന് മുതൽ തൊണൂറ് ദിവസം നീണ്ടു നിന്ന സമ്മർ പ്രമോഷനായ ഡബിൾ ട്രീസിനാണ് സമാപനമായത്. റെധാ അൽ അൻസാരിയുടെ ബ്രാഞ്ചുകളിൽ നിന്ന് ഇക്കാലയളവിൽ പണം അയച്ചവരെയാണ് നറുക്കെടുപ്പിനായി തിരഞ്ഞെടുത്തത്. രണ്ടാഴ്ചതോറും നടത്തിയ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് ഐ ഫോണും മാസതോറും നടത്തിയ നറുക്കെടുപ്പിൽ വിജയിച്ചവർക്ക് അയച്ച തുകയുടെ ഇരിട്ടിയുമാണ് സമ്മാനമായി നൽകിയത്. ദുബായിൽ നടന്ന ചടങ്ങിൽ റെധാ അൽ അൻസാരി ജനറൽ മാനേജർ ഫാരസ് അൽ അൻസാരി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. മെഗാ സമ്മാനമായ നിസാൻ എസ് യുവി സ്വന്തമാക്കിയത് തൃശൂർ സ്വദേശിയായ നിസാർ സലീം ആണ്.
പ്രമോഷണൽ ക്യംപെയിൻ വൻ വിജയമായിരുന്നെന്നും ഈ വർഷം അവസാനം ഒരുക്കുന്ന പുതിയ പ്രമോഷന് ഇതുവരെയില്ലാത്തെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്ന് ഫാരസ് അൽ അൻസാരി അറിയിച്ചു.78 വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന ധനവിനിമയസ്ഥാപനമാണ് റെധാ അൽ അൻസാരി
Redha Al Ansari, UAE's leading money exchange, concludes this year's summer promotion