ഒരു ദിർഹം = 22.43 രൂപ; മൂല്യം ഇടിഞ്ഞു, നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

uae-dirham
SHARE

അബുദാബി: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇ‌ടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ ലഭിക്കും. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 82.35 ആയി ഇടിയുകയായിരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.25 എന്ന നിലയിലായിരുന്നു.

അമേരിക്കൻ കറൻസി വിപണിയുടെ ശക്തിയും ഇന്ത്യൻ ഓഹരി വിപണിയിലെ നെഗറ്റീവ് പ്രവണതയും മൂലമാണ് വ്യാപാരത്തിൽ ഇ‌ടിവ് സംഭവിച്ചത്. മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്ക് പണമയക്കാൻ ഗള്‍ഫിലെ മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്കനുഭവപ്പെട്ടു

Indian rupee depreciates against UAE dirham, equities weigh

MORE IN GULF
SHOW MORE