കഠിനാധ്വാനികളുടെ പട്ടികയില്‍ യുഎഇ മുന്നില്‍; ജോലി 49 മണിക്കൂറിൽ അധികം

UAE
SHARE

കഠിനാധ്വാനം ചെയ്യുന്ന, ആഴ്ചയിൽ കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്ക് മൂന്നാം സ്ഥാനം. രാജ്യത്തെ പകുതിയോളം തൊഴിലാളികൾ ആഴ്ചയിൽ 49 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നു.

91% തൊഴിലാളികളും ആഴ്ചയിൽ 49 മണിക്കൂറിലേറെ ജോലി ചെയ്യുന്ന മാൾട്ടയാണ് ഒന്നാം സ്ഥാനത്ത്. ഭൂട്ടാൻ, യുഎഇ, ബംഗ്ലദേശ്, കോംഗോ, മൗറീഷ്യസ്‍, ലെസോത്തോ, മാലദ്വീപ്, പാക്കിസ്ഥാൻ, ലബനൻ എന്നിവയാണ് 2 മുതൽ 10 സ്ഥാനങ്ങളിൽ എത്തിയത്. ബിസിനസ് നെയിം ജനറേറ്റർ (ബിഎൻജി) ആണ് പട്ടിക പുറത്തിറക്കിയത്.

ഇസ്രയേൽ, ഓസ്ട്രിയ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ റാങ്കിങ്ങിൽ ഏറ്റവും പിന്നിലാണ്. കുറഞ്ഞ പ്രവൃത്തി ദിവസങ്ങളും കുറഞ്ഞ ഓവർടൈം ജോലിയുമാണ് ഇതിന് കാരണം.

MORE IN GULF
SHOW MORE