ബാൽക്കണിയിൽ നിന്ന് ചാടി; വിദ്യാർഥിനി മരിച്ചു; അമ്മ പൊലീസ് കസ്റ്റഡിയിൽ

death
SHARE

ഷാർജയിലെ അൽ നഹ്ദയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് ചാടിയ മലയാളി വിദ്യാർഥിനി മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കെട്ടിടത്തിന്റെ 17–ാം നിലയിലാണ് കുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം താമസ സ്ഥലത്തെത്തിയ കുട്ടി ബാൽക്കണിയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം. 

കുട്ടിയുടെ അമ്മ ഇതേ സ്കൂളിലെ അധ്യപികയാണ്. പിതാവും മറ്റൊരു സഹോദരിയും നാട്ടിലാണ്. ഒരു വർഷം മുൻപാണ് കുട്ടി അമ്മയുടെ അടുത്തെത്തിയത്. സംഭവമറിഞ്ഞയുടൻ അമ്മ സ്ഥലത്തെത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടമാണിതെന്നാണ് വിവരം.

MORE IN GULF
SHOW MORE