വാര്‍ഷിക നിക്ഷേപക സംഗമത്തിന് അബുദാബിയായിൽ തുടക്കം

abudabi
SHARE

അബുദാബി വാര്‍ഷിക നിക്ഷേപക സംഗമത്തിന് തുടക്കമായി. അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിൽ നടക്കുന്ന സംഗമത്തിൽ  കേരളത്തിന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്തു.  മുഖ്യമന്ത്രിക്ക് അനുമതി ലഭിക്കാത്തതിനാല്‍ വകുപ്പ് സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ആസിയാന്‍ രാജ്യങ്ങളെയും റഷ്യയേയും കേന്ദ്രീകരിച്ചാണ് ആദ്യദിവസത്തെ സെഷനുകൾ. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിക്ഷേപക സാധ്യതകള്‍ എടുത്തുകാട്ടിയാണ്, മൂന്നു ദിവസത്തെ വാര്‍ഷിക നിക്ഷേപ സംഗമത്തിന്  അബുദാബിയില്‍ തുടക്കമായത്.  പത്ത് സമ്പദ് വ്യവസ്ഥകള്‍ അടങ്ങുന്ന, ആസിയാന്‍ മേഖല അതിവേഗം വളരുന്ന മേഖലകളില്‍ ഒന്നാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. വ്യത്യസ്‌ത സമ്പദ്ഘടനയും വൈവിധ്യമാർന്ന വിപണികളും അതിവേഗം ചലിക്കുന്ന ജനസംഖ്യയുമൊക്കെയായി ആഗോള നിക്ഷേപകർക്ക് ആസിയാൻ മേഖല മികച്ച അവസരങ്ങളാണെന്ന് ന‌ൽകുന്നത്. ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, ആരോഗ്യ പ്രതിരോധം, വ്യാപാര നിക്ഷേപ സൗകര്യം, ഭക്ഷ്യസുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്,, പ്രാദേശിക നയ പരിഷ്‌കാരങ്ങൾക്കായി ആസിയാൻ ബിസിനസ് ഉപദേശക സമിതി അജണ്ട നിശ്ചയത് എങ്ങനെയെന്നും യോഗം വിലയിരുത്തി. റഷ്യയെ കേന്ദ്രീകരിച്ചായിരുന്നു മറ്റൊരു പ്രധാന സെഷൻ. റഷ്യയ്ക്കും മധ്യപൂർവദേശത്തിനുമിടയിൽ വർധിച്ചു വരുന്ന സഹകരണം അനുകൂലമായ നിക്ഷേപ അന്തരീക്ഷത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ചർച്ചയായി. അതേസമയം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് കേരള പവലിയൻ ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി , കേരള ഐടി സെക്രട്ടറി രത്തന്‍ കേല്‍ക്കര്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ സംബന്ധിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സാബി തുടങ്ങിയവര്‍, കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. 

Annual Investors Summit kicks off in Abu Dhabi

MORE IN GULF
SHOW MORE