മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ; ഭാര്യയെ കൊന്നശേഷം ആത്മഹത്യയെന്ന് സൂചന

saiju-simon-wife-04-05.jpg.image.845.440
SHARE

മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്.

ജീനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. സാൽമിയയിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറിപ്പോൾ കുത്തേറ്റു മരിച്ചനിലയിൽ ജീനയെ കണ്ടെത്തുകയായിരുന്നു.ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐടി ജീവനക്കാരിയാണ് ജീന.

MORE IN GULF
SHOW MORE