മാർച്ചിൽ സൗദിയിൽ നിന്നും പ്രവാസികൾ അയച്ച പണത്തിൽ വൻ ഇടിവ്

saudi-riyal
SHARE

ജിദ്ദ: മാര്‍ച്ച് മാസം സൗദിയിൽ നിന്നും പ്രവാസികൾ അവരുടെ നാടുകളിലേയ്ക്ക് അയച്ചത് 959 കോടി റിയാൽ. 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ അയച്ച പണം 34.7 ശതമാനം തോതിൽ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികൾ 1469 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് 510 കോടി റിയാൽ കുറവാണ് രേഖപ്പെടുത്തിയത്. 2019 ജൂണിൽ 870 കോടി റിയാലാണ് സ്വദേശങ്ങളിലേയ്ക്ക് അയച്ചത്. ഇതിനു ശേഷം അയച്ച പണം ഏറ്റവും കുറഞ്ഞത് മാർച്ചിലാണ്. 

ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ അയച്ച പണം 1.8 ശതമാനം തോതിൽ കുറഞ്ഞു. ഫെബ്രുവരിയിൽ 976 കോടി റിയാൽ അയച്ചിരുന്നു. 2019 നു ശേഷം ആദ്യമായാണ് വിദേശികൾ അയക്കുന്ന പണം തുടർച്ചയായി രണ്ടു മാസം ആയിരം കോടി റിയാലിൽ കുറവാകുന്നത്. ഈ വർഷം ആദ്യത്തെ മൂന്നു മാസത്തിനിടെ  2,987 കോടി റിയാൽ സ്വദേശങ്ങളിലേയ്ക്ക് അയച്ചു.

Huge drop in remittances of expats from Saudi in March

MORE IN GULF
SHOW MORE