സൗദിയിൽ ലഹരിവേട്ട; പിടികൂടിയത് 1.65 കോടി ഗുളികകൾ; 71 പേര്‍ അറസ്റ്റില്‍

saudi-drugs-2
SHARE

സൗദിയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നടത്തിയ റെയ്ഡിൽ പിടികൂടിയത് ഒരുകോടി 65 ലക്ഷം ലഹരി മരുന്ന് ഗുളികകൾ. എഴുപത്തിയൊന്നുപേരെയാണ് അറസ്റ്റ് ചെയ്തത്.  വന്‍ ലഹരിമരുന്ന് വേട്ടയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ന‍ർകോട്ടിക് കൺട്രോൾ നടത്തിയത്. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു റെയ്ഡ്. 17 പ്രദേശങ്ങളിലും ഗവർണറേറ്റുകളിലുമായി നടത്തിയ റെയ്ഡിൽ ലഹരി മരുന്ന് കടത്ത്, വിൽപന, കൈവശംവയ്ക്കൽ, ഉപഭോഗം എന്നിവയിൽ ഏർപ്പിട്ടിരുന്നവരാണ് പിടിയിലായത്. 

ഈദുൽ ഫിത്തർ അവധിക്ക് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് റെയ്ഡ് തുടങ്ങിയത്. ലഹരി മരുന്ന് കടത്തോ വിൽപനയോ ശ്രദ്ധയിൽപെട്ടാൽ  അറിയിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പൊതുജനങ്ങളോട് നിർദേശിച്ചു.

71 arrested over drug related crimes; 16.5 million narcotic pills seized during 5-day campaign

MORE IN GULF
SHOW MORE