യുഎഇയുടെ ചാന്ദ്രദൗത്യം റാഷിദ് റോവറിന്റെ ലാൻഡിങ് പരാജയം

rashid-fail
SHARE

യുഎഇയുടെ ചാന്ദ്രദൗത്യം റാഷിദ് റോവറിനെയും വഹിച്ചുകൊണ്ടുള്ള ജാപ്പനീസ് ബഹിരാകാശ പേടകം ഹകുട്ടോ ആറിന്റെ ലാന്‍ഡിങ് പരാജയം.  ലാൻഡറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നില്ല. ആശയവിനിമയം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ഐ സ്പേസുമായി സഹകരിച്ചായിരുന്നു യുഎഇയുടെ ചാന്ദ്രദൗത്യം.

അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവറിനെയും വഹിച്ചു കൊണ്ടുള്ള ഐ സ്പേസിന്റെ ഹകുട്ടോ ആർ ലാൻഡർ,, യുഎഇ സമയം ഇന്നലെ രാത്രി 8.40ന് ചന്ദ്രനിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്.  ലാൻഡിങ്ങിന്റെ തൊട്ടുമുമ്പ് വരെ ലാൻഡറുമായി ആശയവിനിമയം സാധ്യമായിരുന്നു. എന്നാൽ ലാൻഡിങ്ങിന് സമയമായതോടെ ഹകുട്ടോ ആറുമായുള്ള ബന്ധം നഷ്ടമായി. ആശയവിനിമയം പുനസ്ഥാപിക്കാനാൻ കഴിയാതെ വന്നതോടെ,,  ലാൻഡിങ് പരാജയപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഐ സ്പേസ് സിഇഒ ടാകെഷി ഹക്കാമദ അറിയിച്ചു. 

ലാന്ററുമായുളള ബന്ധം പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അധികൃതരും വ്യക്തമാക്കി. പത്ത് കിലോഗ്രാം തൂക്കമുള്ള റാഷിദ് റോവർ പൂർണമായും നിർമിച്ചിരിക്കുന്നത് യുഎഇ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റലിലെ ശാസ്ത്രജ്ഞരാണ്. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ചാന്ദ്ര പര്യവേഷണ വാഹനമെന്ന പ്രത്യേകതയും റാഷിദ് റോവറിനുണ്ട്.  ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗത്ത് പര്യവേഷണം നടത്താനായിരുന്നു റോവർ ലക്ഷ്യമിട്ടിരുന്നത്. ഭൂമിയെ അഭിമുഖീകരിക്കുന്ന ഈ ഭാഗത്തെക്കുറിച്ച് ഇതുവരെ ആരും പഠനം നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ശാസ്ത്രലോകം ഏറെ ഉറ്റുനോക്കിയ ചാന്ദ്രദൗത്യമായിരുന്നു യുഎഇയുടേത്.  ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽനിന്ന് കഴിഞ്ഞ ഡിസംബറി‍ർ പതിനൊന്നിനാണ് പേടകം വിക്ഷേപിച്ചത്..

MORE IN GULF
SHOW MORE