ഇറക്കുമതി ചെയ്തത് ടണ്‍ കണക്കിന് കണിക്കൊന്ന; വിഷുവിനെ വരവേല്‍ക്കാന്‍ പ്രവാസികളും

കണിക്കൊന്നയും കണി വെള്ളരിയും ഒരുക്കി  വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൾഫിലെ പ്രവാസികളും. വിപണികളും പൂക്കടകളും സജീവമായി. ഇത്തവണ വിഷു എത്തുന്നത് അവധി ദിവസമായതിന്‍റെ സന്തോഷത്തിലാണ് മലയാളികൾ. 

കണികണ്ട്, വിഷു ആഘോഷമാക്കാൻ വേണ്ടതെല്ലാം ഒരുക്കി സജീവമാണ് ഗള്‍ഫിലെ വിവിധ മാര്‍ക്കറ്റുകള്‍. കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ് ആവശ്യക്കാരേറെ.വിഷു പ്രമാണിച്ച് ടണ്‍ കണക്കിന് കണിക്കൊന്നയാണ് യുഎഇയിൽ മാത്രം ഇറക്കുമതി ചെയ്തത്.  

കോവിഡ് പ്രതിസന്ധി മറികടന്നശേഷമെത്തുന്ന വിഷു കെങ്കേമമാക്കാനുള്ള തിരക്കിലാണ് മലയാളികൾ.  വിവിധ സൂപ്പർ മാർക്കറ്റുകളിൽ വിഷുവട്ടങ്ങൾക്കായി പ്രത്യേക ഇടം തന്നെ ഒരുക്കിയിട്ടുണ്ട്.  

തമിഴ്നാട്ടിൽ പുത്താണ്ടും കൂടി ഒപ്പം വരുന്നതിന്റെ തിരക്കുകളും വിപണയിൽ കാണാം. ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലെ ഗുരുവായൂരപ്പന് മുന്നിൽ ഇത്തവണ വിഷുവിന് പ്രത്യേക കണിയും ഒരുക്കുന്നുണ്ട്.

Malayalee Community celebrate vishu in Gulf