റമസാന്‍: 1025 തടവുകാര്‍ക്ക് മാപ്പുനല്‍കി യുഎഇ പ്രസിഡന്റ്

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റസമാന്‍ വ്രതം ആരംഭിക്കാനിരിക്കേ യുഎഇയില്‍ 1025 തടവുകാര്‍ക്ക് മോചനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് തടവുകാര്‍ക്ക് മാപ്പുനല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. വിശുദ്ധമാസം മുന്നോട്ടുവയ്ക്കുന്ന ക്ഷമയുടെയും സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പുതിയ തുടക്കം കുറിക്കാന്‍ തടവുകാര്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജീവകാരുണ്യഇടപെടലുകളുടെ ഭാഗമായി യുഎഇ പ്രസിഡന്റ് എല്ലാവര്‍ഷവും തടവുകാര്‍ക്ക് മാപ്പുനല്‍കി വിട്ടയയ്ക്കാറുണ്ട്.