ഡ്രൈവർ മയങ്ങിപ്പോയോ? സൗദിയിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഫൈസൽ പറയുന്നു

car-accident
SHARE

ഖത്തറിൽ നിന്ന് ഉംറ നിർവഹിക്കാൻ മക്കയിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപെട്ട് വീട്ടമ്മയും രണ്ടു പേരക്കുട്ടിക്കളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യാത്രയ്ക്കിടെ ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത് എന്നാണ് സൂചന. വാഹനം പാലത്തിലേയ്ക്ക് കയറിപ്പോകാനിരിക്കെ പെട്ടെന്ന് വെട്ടിച്ചതോടെ മറിഞ്ഞതായാണ് സംശയമെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഫൈസൽ പറഞ്ഞു.

തായിഫിലെത്താൻ 71 കിലോമീറ്റർ അകലെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഖത്തറിൽ ജോലി ചെയ്യുന്ന പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഫൈസലിന്റെ മക്കളായ അഭിയാൻ (7), അഹിയാൻ (4), ഭാര്യാ മാതാവ് സാബിറ അബ്ദുൽ ഖാദർ (55) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ദോഹയിൽ നിന്ന് മക്കയിലേയ്ക്കുള്ള ദൂരം ഏകദേശം 1500 കിലോ മീറ്ററാണ്. ജിസിസി വീസയുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുമതി നൽകിയതോടെ ഒട്ടേറെ പേരാണ് ഉംറയ്ക്കായി മക്കയിലെത്തുന്നത്. ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗവും സമയം കളയാതിരിക്കാൻ വിശ്രമം ഒഴിവാക്കും.  വിശ്രമമില്ലാത്ത ഇത്തരം യാത്രകൾ പലപ്പോഴും അത്യാഹിത അപകടങ്ങളിലേക്കാണ് നയിക്കുന്നതതായി സാമൂഹിക പ്രവർത്തകർ പറയുന്നു.

MORE IN GULF
SHOW MORE