അറബിക് സംസാരിച്ച് ക്രിസ്റ്റ്യാനോയുടെ മക്കൾ; വിഡിയോ വൈറല്‍

football-saudi
SHARE

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെൺമക്കൾ അറബിക് സംസാരിക്കുന്നതും പാട്ടു പാടുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇവരുടെ അമ്മയും റൊണാൾഡോയുടെ ജീവിതപങ്കാളിയായ അർജന്റീനിയൻ മോഡൽ ജോർജിന റോഡ്രിഗസ് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഇവരുടെ വിഡിയോ പോസ്റ്റ്‌ ചെയ്തത്.

‘എന്റെ കുടുംബം, ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നു, ഞാൻ എന്റെ സഹോദരനെ സ്നേഹിക്കുന്നു’ എന്നു തുടങ്ങിയ പാട്ടുകളാണ് പെൺമക്കളായ അലനയും ബെല്ലയും പാടുന്നത്. “ഞങ്ങളുടെ പെൺമക്കൾ ഇതിനകം അറബികിൽ പാടുന്നു”– റൊണാൾഡോയെ ടാഗ് ചെയ്തുകൊണ്ട് റോഡ്രിഗസ് വിഡിയോയ്ക്ക് സ്പാനിഷ് ഭാഷയിൽ അടിക്കുറിപ്പ് നൽകി.

കൂടാതെ അലന അറബികിൽ ആഴ്‌ചയിലെ ദിവസങ്ങൾ വായിക്കുന്നതായും കാണാം. തന്റെ പെൺമക്കൾ എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ റോഡ്രിഗസ് ഗൂഗിൾ വിവർത്തനം ചെയ്താണ് മനസിലാക്കിയത്.

MORE IN GULF
SHOW MORE