നാട്ടിൽ ബിസിനസ് തുടങ്ങാൻ ദുബായിൽ ഭിക്ഷാടനം: ദമ്പതികൾ അറസ്റ്റിൽ

handcuff
SHARE

നാട്ടിൽ ബിസിനസ് തുടങ്ങാൻ സന്ദർശക വീസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നൈഫ് മേഖലയിൽ മെട്രോ ട്രെയിനുകളിൽ പതിവായി ഭിക്ഷാടനം നടത്തുന്ന സ്ത്രീയെയും പുരുഷനെയും സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവർക്കുമായി വലവിരിച്ചത്.

പുരുഷന്റെ കയ്യിൽ 191 ദിർഹവും സ്ത്രീയുടെ കയ്യിൽ 161 ദിർഹവും ഭിക്ഷ ലഭിച്ചതായി കണ്ടെത്തി. ജീവിത ചെലവിനും സ്വന്തം രാജ്യത്തു ബിസിനസ് തുടങ്ങാനുമാണ് ഭിക്ഷയെടുത്തതെന്ന് അവർ പൊലീസിനോടു പറഞ്ഞു. ഇരുവർക്കും 1 മാസത്തെ തടവ് ശിക്ഷിച്ചു. ഇതിനു ശേഷം ഇവരെ നാടു കടത്തും. മറ്റൊരാളുടെ സഹായത്തോടെയാണ് ഇവർ സന്ദർശക വീസയിൽ ദുബായിൽ എത്തിയത്.

MORE IN GULF
SHOW MORE