മകരവിളക്കിന് മഹോൽസവം ഒരുക്കി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ

MAKARAJYOTHIMAHOLSAV
SHARE

ശബരിമലയിലെ മകരവിളക്ക് ദിവസം, മകര ജ്യോതി മഹോൽസവം ഒരുക്കി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. അയ്യായിരത്തിലേറെ അയ്യപ്പഭക്തരാണ് മഹോൽസവത്തിന് എത്തിയത്. ആധ്യാത്മിക സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ

പ്രത്യേകം തയാറാക്കിയ ടെന്റിൽ പൊന്നമ്പലത്തിന്റെ ചെറുരൂപം ഒരുക്കിയായിരുന്നു ഉൽസവം. രാവിലെ 5.30ന് അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ നട തുറന്നു.  ഉഷ പൂജ മുതൽ പടി പൂജ വരെ സന്നിധാനത്തെ എല്ലാ ചടങ്ങും ഇവിടെയും നടത്തി. ശബരിമലയിലെയും ആറ്റുകാൽ ക്ഷേത്രത്തിലെയും മുൻ മേൽശാന്തിയായിരുന്ന ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാ‍ർമികത്വത്തിലായിരുന്നു ചടങ്ങുകൾ. അന്നദാനവും പേട്ട തുള്ളലും ശാസ്താം പാട്ടും പാഞ്ചാരി മേളവുമെല്ലാം ഒരുക്കിയിരുന്നു. വിവിധ എമിറേറ്റുകളിൽനിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. 

അബുദാബിയിൽ ആദ്യമായാണ് മകര ജ്യോതി മഹോൽസവം സംഘടിപ്പിക്കുന്നത്. ബാപ്സ് ഹിന്ദു മന്ദിറിലെ ഏഴ് പ്രതിഷ്ഠകളിൽ ഒന്ന് സ്വാമി അയ്യപ്പനാണ്. അതുകൊണ്ടുതന്നെ ക്ഷേത്രം യാഥാർഥ്യമാകുന്നതിനു മുൻപ് ക്ഷേത്ര സന്നിധിയിൽ മകരജ്യോതി മഹോത്സവം സംഘടിപ്പിക്കാനായതിലുള്ള ചാരിതാര്‍ത്യത്തിലാണ് ആധ്യാത്മിക സമിതി. 

Makara Jyothi Maholsavam, BAPS hindu mandir abu dhabi

MORE IN GULF
SHOW MORE