റെക്കോ‍ർഡുകൾ തക‍ർത്ത്, ആകാശത്ത് വർണവിസ്മയങ്ങൾ തീ‍‍‍ർത്ത് യുഎഇ

2023നെ കെങ്കേമമായി വരവേറ്റ് യുഇഎ. മൂന്ന് ലോക റെക്കോർഡുൾപ്പെടെ വ‍ർണാഭമായ കരിമരുന്ന് പ്രയോഗങ്ങളും കലാപ്രകടനങ്ങളുമായി വിപുലമായ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ രാജ്യം സ്വാഗതം ചെയ്തത്.

റെക്കോ‍ർഡുകൾ തക‍ർത്ത്, രാജ്യത്തിന്റെ ആകാശത്ത് വർണവിസ്മയങ്ങൾ തീ‍‍‍ർത്താണ് യുണൈറ്റ് അറബ് എമിറേറ്റ്സ് പുതുവർഷത്തെ വരവേറ്റത്. അതിൽ വേറിട്ട് നിന്നതാകട്ടെ ബുർജ് ഖലീഫയും. ലോകത്തെ ഏറ്റവും കൂടിയ കെട്ടിടത്തിലെ ആഘോഷങ്ങളിലും ഉണ്ടായിരുന്നു ആ തലയെടുപ്പ്. ലേസർ ഷോയും, കരിമരുന്ന് പ്രയോഗങ്ങളുമായി ഏറ്റവും വലിയ ന്യൂ ഇയ‍ർ ആഘോഷമൊരുക്കി റെക്കോർഡിട്ടിരിക്കുകയാണ് ബു‍ർജ് ഖലീഫ.

ബു‍ർജ് അൽ അറബ്, ദുബായ് ഫ്രെയിം. ഗ്ലോബൽ വില്ലേജ് തുടങ്ങി മുപ്പത്തിലേറെ ഇടങ്ങളിലാണ് ദുബായിയിൽ വെടികെട്ട് ഒരുക്കിയത്.  3000 ഡ്രോണുകളെ അണിനിരത്തി അബുദാബി അൽ വത്വയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം മൂന്ന് റെക്കോർഡുകളാണ് സ്വന്തമാക്കിയത് 4.7 കിലോമീറ്റർ നീളത്തിൽ,, ഏറ്റവുമധികം  റിമോട്ട് ഓപ്പറേറ്റഡ്  ഡ്രോണുകൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്തിയതിന്റെ ലോകറെക്കോ‍‍ര്‌ഡ് സ്വന്തമാക്കിയാണ് റാസ് അൽ ഖൈമ 2023നെ സ്വാഗതം ചെയ്തത്. ലക്ഷക്കണക്കിന് ആളുകളാണ് നാൽപത്തഞ്ചിലേറെ ഇടങ്ങളിലായി നടന്ന ആഘോഷങ്ങളിൽ പങ്കുചേർന്നത്