ലോകകപ്പ് ടിക്കറ്റില്ലാത്തവര്‍ക്കും നാളെ മുതല്‍ ഖത്തറിലേക്കു വരാം; ഹയാ കാര്‍ഡ് മാത്രം മതി

qatar-fans
SHARE

ലോകകപ്പ് മത്സര ടിക്കറ്റില്ലാത്തവര്‍ക്കും നാളെ മുതല്‍ ഖത്തറിലേക്കു വരാം. പ്രവേശനത്തിനു ഹയാ കാര്‍ഡ് മാത്രം മതി. ലോകകപ്പ് ടിക്കറ്റെടുക്കാത്തവര്‍ക്കും ഖത്തറിലെ ലോകകപ്പ് കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണിത്. 

https://hayya.qatar2022.qa/ എന്ന ഹയ പോര്‍ട്ടല്‍ മുഖേന കാര്‍ഡിനായി അപേക്ഷ നല്‍കണം. അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കും. 

ഖത്തറിലെത്തുമ്പോള്‍ താമസിക്കാനുള്ള സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ്ങും നിര്‍ബന്ധമാണ്. ഒരാള്‍ക്ക് 500 റിയാല്‍ ആണു ഫീസ്. അതേസമയം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശന ഫീസില്ല. അക്കോമഡേഷന്‍ ബുക്കിങ്ങിനായി -https://www.qatar2022.qa/book/en/

MORE IN GULF
SHOW MORE