
മലയാളികള്‍ക്ക് ആന എന്നപോലെയാണ് ഖത്തറികള്‍ക്ക് ഫാല്‍ക്കണുകള്‍. അറബികളുടെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായ പക്ഷി. ഫാല്‍ക്കണുകള്‍ക്കായുള്ള ആശുപത്രികളില്‍ ഒട്ടേറെ മലയാളികളാണ് ജോലിചെയ്യുന്നത് ഫാല്‍ക്കണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഉടമയുടെ ആഢ്യത്വവും കൂടും. ഖത്തറില്‍ എവിെടച്ചെന്നാലും പ്രാപ്പിടിയന്‍മാരുടെ ചിത്രങ്ങളും ചെറുമാതൃകകളും കാണാം.
തലയില്‍ ഒരു മകുടം ചാര്‍ത്തി ഗമയില്‍ ഖത്തറി യജമാനനെ കാത്തിരിക്കുകയാണ് ഇവന്‍. ആനക്കെന്ന പോലെ ഫാല്‍ക്കണുകളെ പരിപാലിക്കാനും ആളുണ്ട്. മരുഭൂമിയില്‍ വേട്ടയ്ക്ക് പോകുമ്പോഴും പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോഴും മാത്രമേ യജമാനന്‍മാര്‍ കൂടെയുണ്ടാകൂ. ഡോക്ടര്‍മാരും നഴ്സുമാരും ലബോറട്ടറി അസിസ്റ്റന്റുമാരുമായി ഫാല്‍ക്കണ്‍ ആശുപത്രിയില്‍ ഒട്ടേറെ മലയാളികള്‍ ജോലി െചയ്യുന്നു. ചികില്‍സ മാത്രമല്ല ആശുപത്രിയില്‍ ഒരു മ്യൂസിയം കൂടിയുണ്ട് .