ലോകകപ്പ് ആവേശത്തിലേക്കുള്ള കിക്കോഫ്; ഫുട്ബോൾ കാർണിവലിന് കാത്തിരിപ്പ്

carnival
SHARE

ദുബായിയിൽ മലയാള മനോരമ ഒരുക്കുന്ന ഫുട്ബോൾ കാർണിവലിന് മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പതിനാറ് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരങ്ങളുമെത്തി. ലോകകപ്പ് ആവേശം നെഞ്ചിലേറ്റിയാണ് കളിക്കാരും താരങ്ങളും നാളെ മൈതാനത്തിറങ്ങുന്നത്. 

ദുബായിയിലെ ഫുട്ബോൾ മൈതാനിയിൽ ഇതാദ്യമായാണ് ഈ ത്രിമൂർത്തികൾ ഒന്നിക്കുന്നത്. ഐഎം വിജയൻ, ജോ പോൾ അഞ്ചേരി , ഷൈജു ദാമോദരൻ. ലോകകപ്പ് ആവേശത്തിലേക്കുള്ള കിക്കോഫ് ആണ് ഇത്തിസെലാത്ത് അക്കാദമി സ്റ്റേഡിയത്തിൽ   മലയാള മനോരമ ഒരുക്കുന്ന ഫുട്ബോൾ കാർണിവൽ.  ടൂർണമെന്‍റിനെ ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന്  സെലിബ്രിട്ടിറ്റി  ടീം ക്യാപ്റ്റൻമാർ

അർജന്‍റീന ബ്രസീൽ ടീമുകളായി ചേരിതിരിഞ്ഞ് താരങ്ങളേറ്റുമുട്ടുമ്പോൾ ആവേശം വാക്കുകളാക്കി മൈക്കുമായി ഷൈജു ദാമോദരനുണ്ടാകും ഒപ്പം സെവൻസ് ഫുട്ബോളിന്‍റെ ആവേശംപകർന്ന് ജാബിർ മഞ്ചേരിയും  കെഫയുടെ നേതൃത്വത്തിൽ പതിനാറ് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റ് രാവിലെ എട്ടിന് തുടങ്ങും. ലോകകപ്പ് ഫുട്ബോൾ വേദികളിലെ ഫാൻസോണുകളെ അനുസ്മരിപ്പിക്കും വിധം പാട്ടും നൃത്തവും മൽസരങ്ങളും ഭക്ഷ്യമേളയുമെല്ലാം കാർണിവലിൽ  ഒരുക്കിയിട്ടുണ്ട്

MORE IN GULF
SHOW MORE