ചരിത്രത്തിലിടം നേടാൻ സൗദി; ആദ്യമായി വനിതയെ ബഹിരാകാശത്ത് അയക്കുന്ന പദ്ധതിക്കു തുടക്കം

സൗദി സ്‌പേസ് കമ്മിഷൻ 2023ൽ ആദ്യമായി വനിതയെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. ഇവരുടെ ബഹിരാകാശ ദൗത്യം സൗദിയുടെ ചരിത്രത്തിൽ ഇടം പിടിക്കും. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കലുകൾ നടത്താൻ കഴിവുള്ള സൗദി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനാണു ഈ പ്രോഗ്രാം സമർപ്പിച്ചിരിക്കുന്നത്.

ഇതോടെ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി ഇവര്‍ മാറും. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മാനവികതയുടെ പുരോഗതിക്കായി ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ സൗദി ബഹിരാകാശ സഞ്ചാരികളെ ഈ പ്രോഗ്രാം പ്രാപ്തരാക്കും. സൗദി ബഹിരാകാശ പദ്ധതി രാജ്യത്തിന്റെ അഭിലാഷമായ വിഷൻ 2030 ന്റെ അവിഭാജ്യ ഘടകമാണ്.