
ദുബായില്‍ പ്രവാസികളും ഗംഭീരമായി ഓണാമാഘോഷിച്ചു. ഇക്കുറി തിരുവോണമെത്തിയത് അവധി ദിവസത്തിൽ അല്ലാത്തതിനാൽ സദ്യയുണ്ണാൻ ഹോട്ടലുകളാണ് ശരണം. യുഎഇയിലെ ഒട്ടുമിക്ക മലയാളി ഹോട്ടലുകളും രാവിലെ പതിനൊന്ന് മണിക്ക് തന്നെ സദ്യ വിളമ്പി തുടങ്ങി. ടേക് എവേകളിലും വൻ തിരക്കായിരുന്നു.