അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വിഡിയോ പങ്കുവച്ചു; യുവാവിന് ജയിൽ ശിക്ഷ

mobile-jail-new
SHARE

അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് യുവാവായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. വിഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്.

ഇയാളുടെ അതേ കമ്പനിയിൽ ജോലി ചെയ്തിരുന്ന 33 കാരനായ ഡ്രൈവറാണ് പ്രതി. ഒട്ടേറെ ഫെയ്സ്ബുക്ക് പേജുകളിൽ വിഡിയോ പ്രചരിച്ചതോടെയാണ് ഇക്കാര്യം സഹപ്രവർത്തകൻ അറിയുന്നത്. ഇത് ആദ്യം പോസ്റ്റ് ചെയ്തത് ഡ്രൈവറാണെന്ന് വൈകാതെ മനസിലായി. 

ഇയാളുടെ താമസ വീസയുടെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കിയിട്ടില്ലായിരുന്നു. തുടർന്ന്, സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്നതിന് കമ്പനി മാനേജ്‌മെന്റുമായി മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ട് സംഭവദിവസം രാവിലെ സഹപ്രവർത്തകന്റെ മുറിയിലെത്തി. തുടർന്ന് സമ്മതമില്ലാതെ വിഡിയോ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചു.

MORE IN GULF
SHOW MORE