ഹൃദയാഘാതം; ഒമാനിൽ ബസ് യാത്രക്കിടെ മലയാളി മരിച്ചു

oman-death
SHARE

ഒമാനിൽ ബസ് യാത്രക്കിടെ ഹൃദയാഘാതം മുലം കണ്ണൂർ സ്വദേശി മരിച്ചു. മുവാഞ്ചേരി കൊല്ലൻ ചാലിൽ മുഹമ്മദ് (59) ആണു മരിച്ചത്.മിസ്ഫയിൽ നിന്നും മസ്‌കത്തിലേക്ക് യാത്ര ചെയ്യവെയാണു ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതും തുടർന്നു മരണം സംഭവിക്കുന്നതും. മിസ്ഫയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.

പിതാവ്: അബ്ദുൽ ഖാദർ കൊല്ലൻ ചാലിൽ. മാതാവ്: മറിയുമ്മ. ഭാര്യ: ഹസീന. മക്കള്‍: മുബീന, ഫാത്വിമത്ത് നഹല, ഹിബ ഫാത്വിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും.

MORE IN GULF
SHOW MORE