ഒട്ടകത്തിലിടിച്ച കാർ നിയന്ത്രണം വിട്ടു ട്രക്കിലിടിച്ചു; 2 മരണം

camel-accident
SHARE

ഒട്ടകത്തിലിടിച്ച കാർ നിയന്ത്രണം വിട്ടു മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചു. രണ്ടു പെൺകുട്ടികൾക്കു പരുക്കേൽക്കുകയും ചെയ്തു. സൗദിയിലെ ജിസാനിലെ ബിഷ അൽ ജഅബ റോഡിലാണ് അപകടമുണ്ടായത്.

ഉടൻ തന്നെ അൽതാനിയ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, പൊലീസ്, ട്രാഫിക് ടീമുകൾ സ്ഥലത്തെത്തിയിരുന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം പുറത്തെടുക്കുകയും പരുക്കേറ്റ പെൺകുട്ടികളെ ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.  അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .

MORE IN GULF
SHOW MORE