അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമം; ഷാർജയിൽ 2 പേർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

sharjahwb
ഫയൽ ചിത്രം
SHARE

 അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് ആഫ്രിക്കക്കാർ അപാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു.  കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചതിനനുസരിച്ച് പൊലീസ്തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സംഭവം.

ഷാർജ അൽ നഹ്ദ ഏരിയയിലുള്ള കെട്ടിടത്തിൽ നിന്നാണ് വീണത്. സംഭവ സ്ഥലത്ത് ചുറ്റുവട്ടത്ത് താമസിക്കുന്നവവരടക്കം ഒട്ടേറെ പേർ കൂട്ടംകൂടി. ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ടു പേർക്കും ഗുരുതര പരുക്കേറ്റതായി കണ്ടെത്തി. ഇവരെ ആദ്യം കുവൈത്ത് ആശുപത്രിയിലേയ്ക്കും പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്കും കൊണ്ടുപോയി.  

അൽ നഹ്‌ദയിലെ അപ്പാർട്ട്‌മെന്റിൽ നിരവധി അനധികൃത താമസക്കാർ ഉണ്ടെന്നും സ്ഥലം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

MORE IN GULF
SHOW MORE