ഷാർജ കുട്ടികളുടെ വായനോൽസവം; പതിമൂന്നാം പതിപ്പിന് എക്സ്പോ സെന്ററിൽ തുടക്കം

readingfest-12
SHARE

ഷാർജ കുട്ടികളുടെ വായനോൽസവത്തിന്റെ പതിമൂന്നാം പതിപ്പിനു തുടക്കം. സർഗാത്മകത സൃഷ്ടിക്കുക എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിലാണ് വായനോത്സവം. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുസ്തക പ്രസാധകരാണ് 12 ദിവസം നീളുന്ന വായനോത്സവത്തിൽ പങ്കെടുക്കുന്നത്. 

പുസ്തകങ്ങളുടെയും കുട്ടിക്കഥകളുടെയും വിസ്മയങ്ങളുടെയും കലവറ തുറക്കുന്ന പതിമൂന്നാമത് ഷാർജ കുട്ടികളുടെ വായനോൽസവത്തിന് തുടക്കം. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു. ഇന്ത്യയടക്കം 15 രാജ്യങ്ങളിലെ 139 പ്രസാധകരാണ് വായനോത്സവത്തിൽ പങ്കെടുക്കുന്നത്. മലയാളത്തിൽ നിന്നടക്കം 21 രാജ്യങ്ങളിലെ 43 എഴുത്തുകാരുമായി കുട്ടികൾ സംവദിക്കും. കലാസാംസ്കാരിക പരിപാടികൾ, ശിൽപശാലകൾ എന്നിവയും വരും ദിവസങ്ങളിലായി അരങ്ങേറും.

സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിനോദത്തിലൂടെ വന്യജീവികളെക്കുറിച്ചു മനസിലാക്കുന്നതിനായി റൊബോട്ട് സൂവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപതുമുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലു മുതൽ ഒൻപതുവരേയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയും സൗജന്യമായി വായനോത്സവം സന്ദർശിക്കാം.

MORE IN GULF
SHOW MORE