എം.എ യൂസഫലി അതിസമ്പന്നനായ മലയാളി; ആസ്തി 37,500 കോടി രൂപ

ma-yusuf-ali-1
SHARE

രാജ്യത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 37,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിൽ തന്നെ 38–ാം സ്ഥാനവും യൂസഫലിക്ക് ആണ്. 

18744 കോടിയിൽ അധികം രൂപയാണ് പ്രമുഖ പ്രവാസി വ്യവസായിയായ രവി പിള്ളയുടെ ആസ്തി. ആസ്തികൾ കൂട്ടിയാൽ മുത്തൂറ്റ് കുടുംബമാണ് മലയാളികൾക്കിടയിലെ സമ്പന്ന കുടുംബം. ഏകദേശം 48,000 കോടി രൂപയാണ് മൊത്തം ആസ്തി. ഫോബ്സ് തയ്യാറാക്കിയ പട്ടികയിൽ ആകെ ആറ് മലയാളികളാണ് ഇടം പിടിച്ചിട്ടുള്ളത്. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥ്, ഭാര്യ ദിവ്യ, എസ് ഗോപാലകൃഷ്ണൻ, എസ്. ഡി ഷിബുലാൽ എന്നിവരാണ് മറ്റുള്ളവർ. 

രാജ്യത്തെ അതിസമ്പന്നന്റെ സ്ഥാനം മുകേഷ് അംബാനി( (92.7 ബില്യൺ)ക്ക് തന്നെയാണ്. തൊട്ടുപിന്നാലെ ഗൗതം അദാനി (74 ബില്യൺ)യും ശിവനാടാറും (31 ബില്യൺ), രാധാകൃഷ്ണ ദമാനി(29.4 ബില്യൺ), സൈറസ് പൂനാവാല(19 ബില്യൺ) എന്നിവരുമുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...