ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ചു; 40 ലക്ഷം നല്‍കി ദുബായ്; ആ കഥ പറഞ്ഞ് അവര്‍

ദുബായിൽ കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസിമലയാളികളടക്കം നാലുപേർക്കു 40 ലക്ഷം രൂപായുടെ സമ്മാനവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. പൂച്ചയെ രക്ഷിക്കുന്ന വിഡിയോ ട്വിറ്റർ അക്കൌണ്ടിലൂടെ പങ്കുവച്ചതിനു പിന്നാലെയാണ് വൻതുകസമ്മാനമായി നൽകിയത്. അവര്‍ ആ കഥ പറയുന്നു. വിഡിയോ കാണാം:

നമ്മുടെ മനോഹരമായ നഗരത്തിൽ ഇത്തരത്തിലുള്ള ദയനിറഞ്ഞ പ്രവർത്തി കാണുമ്പോൾ അഭിമാനവും സന്തോഷവും. ഇങ്ങനെയായിരുന്നു യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഈ വിഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തത്. ദെയ്റ നായിഫ് ഫ്രിജ് മുറാറിലായിരുന്നു സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിൻറെ മൂന്നാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണിയായ പൂച്ചയെ തുണിയിലേയ്ക്ക് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ദുബായ് ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വീഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ്, മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവരാണ് ഷെയ്ഖ് മുഹമ്മദിൻറെ അഭിനന്ദനത്തിന് അർഹരായത്. തുടർന്നാണ് അപ്രതീക്ഷിതമായി 10 ലക്ഷം രൂപ വീതം ഭരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ നേരിട്ടെത്തി കൈമാറിയത്. ഷെയ്ക്ക് മുഹമ്മദിന്റെ  അഭിനന്ദനവും വൻ സമ്മാനം ലഭിച്ചതിന്റെ  സന്തോഷത്തിലാണ് ഇരുവരും.