പ്രവാസികൾക്ക് ആശ്വാസം; ഒമാൻ പ്രവേശന വിലക്ക് പിൻവലിക്കുന്നു

ഇന്ത്യയിൽ നിന്നുള്ളവർക്കേർപ്പെടുത്തിയ പ്രവേശന വിലക്ക് ഒമാൻ പിൻവലിക്കുന്നു. ഒമാൻ അംഗീകൃത വാക്സീൻ സ്വീകരിച്ച, താമസവീസക്കാര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ നേരിട്ട് പ്രവേശിക്കാനാകും. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസകരമാണ് തീരുമാനം.

mos>] ലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് ഒമാൻ വിലക്കേർപ്പെടുത്തിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങി 18 രാജ്യങ്ങളിൽ നിന്നുള്ളവർക്കേർപ്പെടുത്തിയിരുന്ന പ്രവേശനവിലക്കാണ് സെപ്റ്റംബർ ഒന്നു മുതൽ നീക്കുന്നത്. ഒമാൻ അംഗീകരിച്ച വാക്സീൻ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് നേരിട്ട് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക  അഥവാ കൊവീഷീൽഡ്, സ്പുട്നിക്, സിനോവാക് എന്നീ വാക്സീനുകളാണ് ഒമാന്‍ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സീന് അംഗീകാരം നൽകിയിട്ടില്ല. സന്ദർശക, ടൂറിസം വീസയിലുള്ളവർക്ക് ഇപ്പോൾ പ്രവേശനാനുമതിയുണ്ടാകില്ല. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒമാനിലെത്തിയശേഷം പിസിആർ പരിശോധന നടത്താൻ താൽപര്യപ്പെടുന്നവർ അതുൾപ്പെടെയുള്ള വിവരങ്ങൾ തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ മുൻകൂട്ടി റജിസ്റ്റര്‍ ചെയ്യണം. വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിവരങ്ങളാണ് റജിസ്ട്രേഷനായി കൈമാറേണ്ടത്. അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാണ്.