കോവിഡ്: സൗദിയിലും ഒമാനിലും കൂടുതൽ മരണങ്ങൾ

കോവിഡ് ബാധിച്ച് സൌദി അറേബ്യയിൽ മുപ്പത്തേഴും ഒമാനിൽ ഏഴു പേരും കൂടി മരിച്ചു. യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ രോഗമുക്തി നിരക്ക് 90 ശതമാനത്തിലും മുകളിലാണ്. അതേസമയം, യുഎഇയിൽ ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

സൌദി അറേബ്യയിൽ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണ്. 87 ശതമാനമാണ് രോഗമുക്തി നിരക്ക്. തീവ്രപരിചരണ വിഭാഗത്തിൽ 1828 പേരടക്കം 33629 പേരാണ് ഇനി ചികിൽസയിലുള്ളത്. 37 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3130 ആയി. ഒമാനിൽ 509 പേരാണ് ആകെ മരിച്ചത്. ഇതാദ്യമായി രോഗമുക്തി നിരക്ക് 90 ശതമാനമായി. 7367 പേർ ഇനി ചികിൽസയിലുണ്ട്. 90ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയിൽ ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 63792 പേർക്ക് നടത്തിയ പരിശോധനയിൽ 239 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5699 പേരാണ് യുഎഇയിൽ ഇനി ചികിൽസയിലുള്ളത്. 

ഖത്തറിൽ 97 ശതമാനമാണ് രോഗമുക്തി നിരക്ക്. 3030 പേർ ചികിൽസയിലുണ്ട്. 94 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്റൈനിൽ 2872 പേരും 88 ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തിൽ 7919 പേരുമാണ് ചികിൽസയിലുള്ളത്.