കോവിഡ് കണക്കിൽ ആശ്വാസത്തോടെ സൗദി; ഒമാനിലും രോഗികൾ കുറഞ്ഞു

ചിത്രം കടപ്പാട്;അറബ് ന്യൂസ്

സൗദിഅറേബ്യയിൽ തുടർച്ചയായ നാലം ദിവസവും രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെ മാത്രം. ഒമാനിലും ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. അതേസമയം, കോവിഡ് ബാധിച്ച് സൌദിയിൽ ഇരുപത്തേഴും ഒമാനിൽ 10 പേരും കൂടി മരിച്ചു.

പ്രതിദിനം അയ്യായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്ന സൌദിഅറേബ്യയിൽ കഴിഞ്ഞ നാല് ദിവസമായി രോഗബാധിതരുടെ എണ്ണം 2000 ൽ താഴെയാണ്. രോഗബാധിതരേക്കൾ പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. ഇതോടെ രോഗമുക്തി നിരക്ക് 83 ശതമാനമായി. ഒമാനിൽ 665 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. എന്നാൽ, രോഗമുക്തരാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസകരമാണ്. 1653 പേർകൂടി സുഖംപ്രാപിച്ചതോടെ രോഗമുക്തി നിരക്ക് 76 ശതമാനമായി. 

17,917 പേരാണ് ഒമാനിൽ ഇനി ചികിൽസയിലുള്ളത്. യുഎഇയിൽ  24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 88ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയിൽ 6372 പേരാണിനി ചികിൽസയിലുള്ളത്. 97 ശതമാനം രോഗമുക്തി നേടിയ ഖത്തറിൽ 3135 പേർ മാത്രമാണിനി ചികിൽസയിലുള്ളതെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബഹ്റൈനിൽ 91 ഉം കുവൈത്തിൽ 85 ശതമാനവുമാണ് രോഗമുക്തി നിരക്ക്.