കോവിഡ് 19; ഗൾഫിൽ ആകെ മരണം 4,199; രോഗമുക്തി നിരക്ക് ഉയരുന്നു

കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മുപ്പതും ഒമാനിൽ 13 പേരുംകൂടി മരിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലായി മരണസംഖ്യ 4,199 ആയി. ഒമാനിൽ 13 ദിവസത്തിനിടെ 125 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണവും ഒമാനിൽ ഉയരുകയാണ്. അതേസമയം, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നിരക്ക് 90 ശതമാനത്തിനും മുകളിലാണ്. യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്