ജീവൻ മറന്ന് പോരാടി: ഒടുവിൽ കോവിഡ്; മുക്തി; നസീറിന് ഷെയ്ഖ് ഹംദാന്റെ സമ്മാനം

ദുബായിലെ കോവിഡ് ബാധിതർക്കിടയിൽ പ്രവർത്തിക്കുന്നതിനിടെ രോഗബാധിതനായ മലയാളി സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് സമ്മാനങ്ങളുമായി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഫെയ്സ്ബുക്കിലൂടെയാണ് നസീർ ഇക്കാര്യം പങ്കുവച്ചത്. മലയാളികൾക്കിടയിൽ കോവിഡ് ആശങ്കയുണ്ടാക്കിയ നായിഫ് മേഖലയിൽ ആദ്യ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകനാണ് നസീർ വാടാനപ്പള്ളി. എന്നാൽ പിന്നീട് കോവിഡ് ബാധിതനായ  നസീറിനെ ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ രണ്ടാമത്തെ പരിശോധനയിലും ഫലം നെഗറ്റീവായതോടെ ആശുപത്രിയിൽ വിട്ടു. 

കുറിപ്പ് വായിക്കാം:

ദുബായ്‌ പോലീസ്‌ സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്‌-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സായി സേവനമനുഷ്ടിക്കുമ്പോൾ കോവിഡ്‌ പോസിറ്റീവായ വളണ്ടീയേർസ്സിന് ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം ഫൗണ്ടേഷൻ നൽകിയ ഗിഫ്റ്റ്‌ ഇന്ന് എന്നെയും തേടിയെത്തി...

എന്റെ സാമൂഹ്യ പ്രവർത്തന കാലത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്‌...അൽഹംദുലില്ലാഹ്‌. കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക്‌ എന്നെകൊണ്ട്‌ കഴിയാവുന്ന സഹായങ്ങൾ ചെയ്യുവാൻ കഴിയണമേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ.ഈ ഒരു കാലത്ത്‌ എനിക്കൊപ്പം സഹായവുമായി നിന്ന എല്ലാവർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.