കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ അഞ്ച് മരണം

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു അഞ്ചു മരണം കൂടി. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം അൻപത്തിനാലായി. കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇരുന്നൂറ്റിഇരുപത്തഞ്ചായി.

സൌദിയിൽ കോവിഡ് മരണസംഖ്യ 34 ആയി. ആകെ രോഗബാധിതർ 2385.ഇതിൽ പകുതിയിലധികം പരും പ്രവാസികളാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 488 പേരാണ് രോഗമുക്തി നേടിയത്. കുവൈത്തിൽ 60 ഇന്ത്യക്കാർക്കുൾപ്പെടെ 77 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 225 ആയി. ആകെ രോഗബാധിതരായ 556 പേരിൽ 99 പേരാണ് സുഖം പ്രാപിച്ചത്. ബഹ്റൈനിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുന്നത്  ആശ്വാസവാർത്തയാണ്. 

ആകെ രോഗബാധിതരായ 700 പേരിൽ 431 പേരും സുഖം പ്രാപിച്ചു. ചികിൽസയിലുള്ള 262ൽ മൂന്നുപേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഖത്തറിൽ രോഗബാധിതരുടെ എണ്ണം 1300 കടന്നു. ഒമാനിൽ 21 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 298ആയി. ഇതിൽ 61 പേർ രോഗമുക്തി നേടി.