കോവിഡ്; സൗദിയിൽ രണ്ട് മരണം, യുഎഇയിൽ ഒന്ന്; മരണസംഖ്യ 21

കോവിഡ്19 ബാധിച്ചു സൌദിയിൽ രണ്ടും യുഎഇയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഗൾഫിലെ മരണസംഖ്യ ഇരുപത്തൊന്നായി. യുഎഇയിലും കുവൈത്തിലുമായി നാൽപ്പത്തൊന്നു ഇന്ത്യക്കാർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു.

സൌദിയിൽ മാത്രം പത്തുപേരാണ് ഇതുവരെ കോവിഡ് 19 ബാധിച്ചു മരിച്ചത്. മദീനയിൽ താമസിച്ചിരുന്ന രണ്ട് വിദേശികളാണ് ഒടുവിൽ മരിച്ചതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. 110 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധതരുടെ എണ്ണം 1563 ആയി. യുഎഇിൽ അറുപത്തേഴു വയസുകാരനായ ഏഷ്യൻവംശജൻകൂടി മരിച്ചതോടെ ആകെ മരണസംഖ്യ ആറായി. 31 ഇന്ത്യക്കാരടക്കം 53 പേർക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 664. കുവൈത്തിൽ 

10 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതൊടെ രോഗബാധിതരുടെ എണ്ണം 289 ആയി.ഇതിൽ മുപ്പത്തഞ്ചുപേർ ഇന്ത്യക്കാരാണ്. ഒമാനിൽ 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 192 ആയി. പ്രതിരോധനടപടികളുടെ ഭാഗമായി ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ ജോലിയുടെ ആവശ്യകതക്ക് അനുസരിച്ച് കടത്തി വിടും. വാഹനയാത്രികർ സ്വദേശികൾ ആണെകിൽ സിവിൽകാർഡും , വിദേശികളാണെകിൽ റെസിഡൻറ് കാർഡും കൈവശം വെക്കണം അവശ്യസാധനങ്ങളുടെ ചരക്കുനീക്കത്തിനു വിലക്കുണ്ടാകില്ലെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.