വിദേശ വിമാനങ്ങളിലെത്തിയാൽ ഓൺ അറൈവൽ വീസ നൽകില്ല; പുതിയ നിബന്ധന

സൗദിയിലേക്കുള്ള ഓൺ അറൈവൽ ടൂറിസ്റ്റ് വീസ ലഭിക്കാൻ പുതിയ നിബന്ധന. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വീസകളുള്ളവരും, ഷെങ്കൻ സെപ്തംബർ 27 ലാണ് സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വീസ പ്രാബല്യത്തിൽ വന്നത്. അമേരിക്ക, ബ്രിട്ടൻ വീസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വീസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ ഈ മാസം ഒന്നിനാണ് അനുവദിച്ചു തുടങ്ങിയത്. 

എന്നാൽ, ഇത്തരം വീസകളുള്ളവർ വിദേശവിമാനങ്ങളിലെത്തിയാൽ സൌദിയിൽ ഓൺ അറൈവൽ വീസ നൽകില്ലെന്നാണ് പുതിയ തീരുമാനം. സൗദി വിമാനങ്ങളായ സൌദി എയർലൈൻസ്, ഫ്ലൈ നാസ്, ഫ്ലൈ അദീൽ, സൌദി ഗൾഫ് എയർലൈൻസ് എന്നീ വിമാനങ്ങളിൽ എത്തിയാൽ മാത്രമായിരിക്കും വീസ അനുവദിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലാണ് ഓൺ അറൈവൽ വീസ സൌകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെവിടെയും സഞ്ചരിക്കാൻ അനുമതിയുമുണ്ടാകും. വീസ സ്റ്റാംപ് ചെയ്തതിനു ശേഷം ഒരു തവണയെങ്കിലും ആ രാജ്യങ്ങൾ സന്ദർശിച്ചിരിക്കുക, ആവശ്യത്തിനു കാലാവധി ഉണ്ടായിരിക്കുക എന്നിവയാണ് മറ്റു നിബന്ധനകൾ.