ദുബായിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് അംഗീകാരമായെന്നു മുഖ്യമന്ത്രി

Dubai-CM
SHARE

ദുബായിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റിയുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളസർക്കാർ രൂപീകരിച്ച സമിതി, സിഡി‌എയുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കും. രൂപീകരിക്കുന്ന സംഘടനയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു സിഡിഎ വ്യക്തമാക്കി. അതേസമയം, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ക്വയ്‌വാൻ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുല്ലയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. ഷെയ്ഖ് സൌദിനെ മുഖ്യമന്ത്രി കേരളത്തിലേക്കു സ്വാഗതം ചെയ്തു. സ്പീക്കർ ശ്രീരാമകൃഷ്ണൻ, വ്യവസായ മന്ത്രി ഇപി ജയരാജൻ, കോൺസുൽ ജനറൽ വിപുൽ, അബ്ദുൽ വഹാബ് എംപി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി രാത്രിയോടെ നാട്ടിലേക്കു മടങ്ങി.

MORE IN GULF
SHOW MORE
Loading...
Loading...