പതിനായിരം കോടിരൂപ നിക്ഷേപിക്കാം; സന്നദ്ധരായി പ്രവാസി വ്യവസായികൾ

nri05
SHARE

കേരളത്തിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധതയറിയിച്ചു പ്രവാസി വ്യവസായികൾ.  ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡിസംബറിൽ കൊച്ചിയിൽ ആഗോള നിക്ഷേപകസംഗമം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ദുബായ് ആസ്ഥാനമായ ഡി.പി വേൾഡ്, ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മേഖലയിൽ മൂവായിരത്തി അഞ്ഞൂറു കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗോളനിക്ഷേപക സംഗമത്തിൽ കൊച്ചിയിൽ വച്ച് കരാർ ഒപ്പുവയ്ക്കുമെന്നു ഡിപി വേള്‍ഡ് വൈസ് പ്രസിഡന്‍റ് ഉമര്‍ അല്‍മൊഹൈരി  പറഞ്ഞു.

ചില്ലറവിൽപ്പനമേഖലയിൽ ലുലു ഗ്രൂപ്പ് 1500 കോടിയുടെയും വിനോദസഞ്ചാര മേഖലയിൽ ആർപി ഗ്രൂപ്പ് 1000 കൊടിയുടെയും   ആരോഗ്യ മേഖലയിൽ ആസ്റ്റർ 500 കോടിയുടെയും നിക്ഷേപത്തിന് തയ്യാറാണെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ  അൻപതോളം പ്രവാസിവ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപസന്നദ്ധത അറിയിച്ചത്. അതേസമയം, നോർക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇൻവെസ്റ്റ്മെൻറ് കമ്പനിയിൽ ഇടത്തരം സംരംഭകരെയാണ് പരിഗണിക്കുന്നതെന്നും അതുവഴി നിശ്ചിതവരുമാനം ഉറപ്പുനൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...