വിദ്യാരംഭം മനോരമയ്ക്കൊപ്പം കുറിക്കാം; യുഎഇയിൽ ഒരുക്കങ്ങൾ പൂർത്തിയായി

vidhyarambham
SHARE

യുഎഇയിൽ മലയാള മനോരമയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കുന്നു. ബർദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ  ചൊവ്വാഴ്ച രാവിലെയാണ് ചടങ്ങുകൾ.  ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് ഇത്തവണത്തെ വിദ്യാരംഭച്ചടങ്ങ്.

 ബർദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ വിദ്യാരംഭ ചടങ്ങിലേക്ക്  0505784024 എന്ന നമ്പരിൽ സൌജന്യമായി റജിസ്റ്റർ ചെയ്യാം. രാവിലെ ആറരയ്ക്കു  ചടങ്ങുകൾ തുടങ്ങും.

സാഹിത്യകാരൻ സേതു,  മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം, എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഷീന ഷുക്കൂർ എന്നിവരാണ് കുരുന്നുകളെ അക്ഷരലോകത്തേക്കു നയിക്കുന്ന ഗുരുക്കൻമാർ. പങ്കെടുക്കുന്ന കുരുന്നുകൾക്കെല്ലാം ഫോട്ടോ പതിച്ച സാക്ഷ്യപത്രവും കൈനിറയെ സമ്മാനങ്ങളും കൈമാറും. സാംസ്കാരികത്തനിമയോടെ അക്ഷരലോകത്തേക്കു പിച്ചവയ്ക്കാൻ കുരുന്നുകൾക്കായി മലയാള മനോരമ ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്താം.

MORE IN GULF
SHOW MORE
Loading...
Loading...