കേരളത്തിലേക്കു കൂടുതൽ വിമാനങ്ങൾ അനുവദിക്കും; കേന്ദ്രസർക്കാർ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി

pinarayi
SHARE

ഉത്സവസീസണുകളിൽ കേരളത്തിലേക്കു കൂടുതൽ വിമാനങ്ങൾ അനുവദിക്കുമെന്നു കേന്ദ്രസർക്കാർ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാബാങ്ക് രൂപീകരണത്തിനു ഇനി ആർ.ബി.ഐയുടെ അനുമതി കൂടി മതിയെന്നു മുഖ്യമന്ത്രി ദുബായിൽ പ്രവാസികളെ അഭിസംബോധന ചെയ്തു പറഞ്ഞു. തൊഴിലാളികൾ അടക്കമുള്ള പ്രവാസിമലയാളികളുമായി മുഖ്യമന്ത്രി സംവദിച്ചു [

ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ് പുരി അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. വിമാനടിക്കറ്റ് നിരക്കു കുറയാൻ ഇതു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു,

കേരളാ ബാങ്ക് രൂപീകരണത്തിനു സംസ്ഥാനസർക്കാർ എല്ലാ കാര്യങ്ങളും ചെയ്തതതായും ആർബിഐ അനുമതികൂടി മാത്രമാണ് ഇനി വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളിൽ മലയാളി ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധി, നോർക്ക കമ്മീഷൻ,കോഴിക്കോട് വിമാനത്താവളത്തിലെ അപര്യാപ്തത, പ്രവാസിചിട്ടി തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രവാസികളുടെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകി.  ദുബായ് ഇന്ത്യൻ അക്കാദമി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...