ഉറങ്ങുന്നത് ഒഴുകിനടന്ന്; ബഹിരാകാശ നിലയത്തിലിരുന്ന് യുഎഇ കാണും; നേട്ടങ്ങളുടെ ഹസ്സ

കൗതുകങ്ങളുടെ വലിയ വാർത്തകളും കാഴ്ചകളുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യുഎഇയുടെ ഹസ്സ അൽ മൻസൂറി കാത്തിരിക്കുകയാണ്. വിഡിയോകളും ചിത്രങ്ങളും പിന്നീട് യുട്യൂബിൽ പങ്കുവയ്ക്കും. ബഹിരാകാശ യാത്ര മനുഷ്യശരീരത്തിൽ വരുത്താവുന്ന മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ യാത്രയുടെ പ്രധാനലക്ഷ്യം. 16 പരീക്ഷണങ്ങളിലാണ് ഹസ്സ പങ്കാളിയാകുക. ശൂന്യതയിലെ ജീവിതം മനുഷ്യരുടെ എല്ലു കളെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടോയെന്ന ഗവേഷണം ഏറെ നാളായി പുരോഗമിക്കുന്നതാണ്.

വിവിധ ഗ്രന്ഥികളുടെ പ്രവർത്തനം, രക്തചംക്രമണം, തലച്ചോറിൽ രക്തത്തിന്റെയും സ്രവങ്ങളുടെയും പ്രവാഹം തുടങ്ങിയവ വിലയിരുത്തുന്നതും പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഒാരോ ദിവസത്തെയും അറിവുകൾ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ, റഷ്യയുെട മിഷൻ കൺട്രോൾ സെന്റർ എന്നിവിടങ്ങളിലെ വിദഗ്ധ സംഘത്തിനു കൈമാറുന്നുണ്ട്. ഹസ്സയുെട സഹയാത്രികരായ റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരും വിവിധ പരീക്ഷണങ്ങളിൽ പങ്കാളികളാണ്.

ബഹിരാകാശ നിലയത്തിൽ എവിടെയും എങ്ങനെയും സുഖമായി ഉറങ്ങാമെന്നു ഹസ്സ. ചുവരിനോടു പറ്റിച്ചേർന്നോ, ശൂന്യതയിൽ ഒഴുകിനടന്നോ ഉറങ്ങാം. താഴെ വീഴുമെന്ന ഭയം വേണ്ട. തനിക്ക് ഒഴുകിനടന്ന് ഉറങ്ങുന്നതാണ് ഇഷ്ടമെന്നും ഹസ്സ പറഞ്ഞു. രാവിലെ 6നാണ് ബഹിരാകാശ യാത്രികരുടെ ഒരു ദിവസം ആരംഭിക്കുക. ഒാരോ ദിവസത്തെയും ചുമതലകൾ ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്നറിയിക്കും. പ്രഭാതകർമങ്ങൾക്കു ശേഷം ജോലികളിലേക്ക്. ഒാരോരുത്തർക്കും വ്യത്യസ്ത ചുമതലകൾ ആണെങ്കിലും ഒരുമിച്ചാണ് ജോലി ചെയ്യുക. ബഹിരാകാശ നിലയത്തിൽ അറബിക് ഭക്ഷണം ഉൾപ്പെടെ ലഭ്യമാണെങ്കിലും ഒാരോരുത്തർക്കും ആവശ്യമായ കാലറിയനുസരിച്ചാണ് കഴിക്കുക. ഒഴിവുവേളകളിൽ പുറം കാഴ്ചകൾ കാണുന്നതാണ് ഹസ്സയുെട പ്രിയപ്പെട്ട വിനോദം. ബഹിരാകാശ നിലയം യുഎഇക്കു മുകളിലൂടെ പോകുന്ന സമയത്തിനായി കാത്തിരിക്കും. യുഎഇയുെട ഒട്ടേറെ ചിത്രങ്ങൾ പകർത്തിക്കഴിഞ്ഞു. വിദ്യാർഥികൾക്കും ഗവേഷകർക്കും ഉൾപ്പെടെ ഒട്ടേറെ കൗതുകങ്ങളും കാഴ്ചകളുമായാകും ഹസ്സ മടങ്ങുക.

ഒക്ടോബർ 4നാണ് ഇവരുെട മടക്കയാത്ര. ശാരീരികമായും ജൈവശാസ്ത്രപരമായും മനുഷ്യശരീരത്തിന് ഏതെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോയെന്ന പഠനം ഭാവിയിലെ പല ഗവേഷണങ്ങൾക്കും നേട്ടമാകും. ബഹിരാകാശത്ത് വിവിധ ലോഹസങ്കരങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകൾ, വിത്തുകൾക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയും ഹസ്സയുെട പരീക്ഷണങ്ങളുടെ ഭാഗമാണ്.