തിരുവോണം ആഘോഷിച്ച് പ്രവാസി മലയാളികൾ; ഓണസദ്യയും പരിപാടികളും കെങ്കേമം

ഗൾഫിൽ ജോലിത്തിരക്കുകൾക്കിടയിലും തിരുവോണമാഘോഷിച്ചു പ്രവാസി മലയാളികൾ. വീടുകളിലും ഓഫീസുകളിലും  ഓണസദ്യയുണ്ടായിരുന്നു ആഘോഷം.  വാരാന്ത്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണപ്പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 

ഗൾഫിലെ പ്രവാസി മലയാളികളിൽ എറിയ പങ്കും തിരുവോണമാഘോഷിച്ചത് ഓഫീസുകളിൽ ആയിരുന്നു. പ്രവൃത്തിദിനമായിരുന്നതിനാൽ ഓഫീസുകളിൽ ഓണക്കോടിയുടുത്തെത്തിയ പ്രവാസി മലയാളികൾ പാട്ടു പാടിയും തിരുവാതിര കളിയോടെയും തിരുവോണം കൊണ്ടു. 

മാവേലി ഓഫീസിൽ എത്തിയത് മറ്റു പ്രവാസികൾക്ക് കൗതുകമായി.  ഷോപ്പിംഗ് മാളുകളിൽ കേരളത്തനിമയോടെ ആന,  മാവേലി അത്തപ്പൂക്കളം തുടങ്ങിയവ ഒരുക്കിയിരുന്നു. അബുദാബിയിലെ യുഎഇ എക്സ്ചേഞ്ച്,  ലുലു ഗ്രൂപ്പ് തുടങ്ങി  കമ്പനികളുടെ ഓഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നു. അതേസമയം,  വെള്ളി ശനി ദിവസങ്ങളിലായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വമ്പൻ ഓണാഘോഷങ്ങളാണ് ഒരുക്കുന്നത്.