ഹജ് തീർഥാടനം; ആദ്യസംഘം സൗദിയിലെത്തും

ഈ വർഷത്തെ ഹജ് തീർഥാടനത്തിനുള്ള ആദ്യസംഘം നാളെ സൗദിയിലെത്തും. പുലർച്ചെ നാലു മണിയോടെയാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർഥാടകസംഘം മദീനയിലെത്തുക. തീർഥാടകർക്കായി ഏറ്റവും മികച്ച സുരക്ഷയും സൌകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ തീർഥാടനത്തിൻറെ ഭാഗമാകാൻ ബംഗ്ളാദേശിൽ നിന്നുള്ള 310 അംഗ സംഘമാണ് ആദ്യമെത്തുന്നത് പുണ്യനഗരങ്ങളായ മക്കയും മദീനയും സന്ദർശിച്ചു പുണ്യം തേടിയുള്ല വിശ്വാസികളുടെ വരവ്. ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഡൽഹി വിമാനത്താവളത്തിൽ നിന്നും തിരിച്ചു പുലർച്ചെ മൂന്നേകാലിനു മദീനയിലെത്തും. ആദ്യസംഘത്തിലെ 420 തീർഥാടകരെ ഇന്ത്യൻ അംബാസിഡറുടേയും ഹജ്ജ് മിഷൻറേയും നേതൃത്വത്തിൽ സ്വീകരിക്കും. 

കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ഞായറാഴ്ച കരിപ്പൂരിൽ നിന്നും മദീനയിലെത്തും. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം പതിനാലിനാണ് മദീനയിലെത്തുന്നത്. കേരളത്തിൽ നിന്നുള്ല എല്ലാ ഹജ്ജ് വിമാനങ്ങളും മദീനയിലാണ് ഇറങ്ങുന്നത്. ഹജ്ജ് കഴിഞ്ഞശേഷം ജിദ്ദവഴി മടങ്ങും. ഇരുഹറമുകളിലേയും ഒരുക്കങ്ങൾ ഉന്നതതലസംഘം വിലയിരുത്തി. ഒരുക്കങ്ങൾ പൂർത്തിയായതോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളുടേയും പ്രധാന ശ്രദ്ധ ഇനി ഹജ്ജ് തീർഥാനടത്തിലാണ്.