യുഎഇയിൽ ജീവിക്കുന്ന ആരുടേയും സ്വപ്നം; മഹാഭാഗ്യം നേടി നൈല; കുറിപ്പ്

ജീവിതത്തിലെ വലിയ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് നടിയും അവതാരകയുമായ നൈല ഉഷ.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരിൽ കണ്ടതിന്റെ സന്തോഷമാണ് താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ‘യുഎഇയില്‍ താമസിച്ചിട്ടുള്ള ഏതൊരാളുടെയും സ്വപ്നമായിരിക്കും അദ്ദേഹത്തെ നേരിൽ കാണുക എന്നുള്ളത്. എനിക്ക് ആ അവസരം ലഭിച്ചു’അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു.

പത്തുവർഷത്തിലേറെയായി ദുബായില്‍ റേഡിയോ അവതാരകയാണ് നൈല ഉഷ. കഴിഞ്ഞ ദിവസത്തെ ഇഫ്‍താറിനിടെയാണ് ദുബായ് ഭരണാധികാരിയെ നേരിൽ കാണാനും സംസാരിക്കാനും നൈലയ്ക്ക് അവസരം ലഭിക്കുന്നത്. ഇഫ്താറില്‍ പങ്കുടുക്കാന്‍ സഹായിച്ചതിന് ദുബായ് മീഡിയ ഓഫീസിനും നൈല ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറഞ്ഞു. ചരിത്രം തിരുത്തി മുന്നേറുന്ന മോഹൻലാൽ ചിത്രം ലൂസിഫറിലും പ്രധാനവേഷത്തിൽ നൈല എത്തുന്നുണ്ട്.