ഒമാനില്‍ സീനിയര്‍ മാനേജ്മെൻറ് തസ്തികകളില്‍ സ്വദേശിവൽക്കരണം

ചിത്രം കടപ്പാട് ഇന്റർനെറ്റ്

ഒമാനില്‍ സീനിയര്‍ മാനേജ്മെൻറ് തസ്തികകളില്‍ സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഈ തസ്തികകളിലേക്ക് വീസ നിയന്ത്രണം ഏർപ്പെടുത്തിയതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. മലയാളികൾ ഏറെ ജോലിചെയ്യുന്ന മേഖലയിലാണ് സ്വദേശിവൽക്കരണം.

മാനേജര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ പദവികളിലുള്ള തസ്തികളിലാണ് മാനവശേഷി മന്ത്രാലയം വീസ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വകാര്യ മേഖലയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അഡ്‍മിനിസ്ട്രേഷന്‍ ഡയറക്ടര്‍, എച്ച്.ആർ ഡയറക്ടര്‍, പേഴ്‍സണല്‍ ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടര്‍, ഫോളോഅപ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, അസിസ്റ്റന്റ് മാനേജര്‍,  അഡ്മിനിസ്ട്രേറ്റീവ് ക്ലറിക്കല്‍ തസ്കികള്‍ എന്നിവയിലേക്ക് ഇനി വിദേശികളെ നിയമിക്കേണ്ടെന്നാണ് തീരുമാനം. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വീസ പുതുക്കി നല്‍കില്ല. വീസ കാലാവധി കഴിയും വരെ ഇവർക്കു ജോലിയിൽ തുടരാം. എൻജിനീയർമാരുടേതടക്കം പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിൽ 2018 ജനുവരിയിൽ ഏർപ്പെടുത്തിയ താൽക്കാലിക വീസാ വിലക്ക് ഇപ്പോഴും തുടരുകയാണ്.