മാർപാപ്പയുടെ അബുദാബി സന്ദർശനത്തിലെ സജീവസാന്നിധ്യമായി പ്രവാസിമലയാളികൾ

ഫ്രാൻസിസ് മാർപാപ്പയുടെ അബുദാബി സന്ദർശനത്തിലെ സജീവസാന്നിധ്യമാണ് പ്രവാസിമലയാളികൾ. യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും മലയാളി വിശ്വാസികൾ മാർപ്പാപ്പയുടെ കുർബാനയിൽ പങ്കെടുക്കാനെത്തും. മാർപാപ്പയുടെ കുർബാനയ്ക്കിടെ മലയാളത്തിലും പ്രാർഥനയുണ്ടാകും. 

കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യിലെത്തുമെന്ന സൂചനയുണ്ടായിരുന്നെങ്ങിലും അത് യാഥാർഥ്യമാകാതിരുന്നതിൻറെ സങ്കടം മറയ്ക്കുന്നതാണ് അബുദാബിയിലേക്കുള്ള വരവ്. അതിനാൽ തന്നെ പ്രാർഥനയോടെയാണ് മലയാളികൾ വലിയ ഇടയൻറെ വരവു കാത്തിരിക്കുന്നത്. ഷാർജ സെൻ്ര് മൈക്കിൾസ്, ദുബായ് സെൻറ് മേരീസ് അബുദാബി സെൻറ് ജോസഫ്, മസ്‌ക്കറ്റ് സെൻറ് പീറ്റർ ആൻഡ് പോൾ, സലാല സെൻറ് ഫ്രാൻസിസ് സേവ്യർ, ഗാലാ ഹോളി സ്പിരിറ്റ് തുടങ്ങിയ ദേവാലയങ്ങളിൽ നിന്നുമായി ഒരുലക്ഷത്തോളം പ്രവാസിമലയാളികളാണ് മാർപ്പാപ്പയെ കാണാൻ അബുദാബിയിലേക്കെത്തുന്നത്.

ചൊവ്വാഴ്ച രാവിലെ സായിദ് സ്പോർട് സിറ്റിയിൽ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുന്ന കുർബാനയിലെ വിശ്വാസികളുടെ പ്രാർഥനകളിൽ ഒരെണ്ണം മലയാളത്തിലാണ്. നൂറ്റിഇരുപതംഗ ഗായകസംഘത്തിലും മലയാളി സാന്നിധ്യമുണ്ട്. ജീവിത്തത്തിൽ അപൂർവമായി മാത്രം ലഭിക്കുന്ന ഭാഗ്യത്തിനായി പ്രാർത്ഥനയോടെnകാത്തിരിക്കുകയാണ് യു എ ഇ യെ രണ്ടാം വീടായി കരുതുന്ന പ്രവാ മലയാളികൾ.