വടകര സ്വദേശി ദുബായിൽ അപകടത്തിൽ മരിച്ചു

ദുബായ് പാലസ് ഉദ്യോഗസ്ഥൻ ജെടി റോഡ് വാഴയിൽ ടി.വി. അബ്ദുൽ റഷീദ് (51) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. വടകര സ്വദേശിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് റഷീദ് സഞ്ചരിച്ച കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചായിരുന്നു അപകടം. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. മുൻ വി‍ൽപന നികുതി ഡപ്യൂട്ടി കമ്മിഷണർ പരേതനായ സി.വി. മുഹമ്മദിന്റെയും ഉമ്മുഹാനിയുടെയും മകനാണ്.

ഭാര്യ: ഷമീന (പനാടേമ്മൽ എംയുപി സ്കൂൾ അധ്യാപിക). മക്കൾ: സഹലാ നസ്റീൻ, മുഹമ്മദ് ഇസാസ്. സഹോദരങ്ങൾ: ഉമ്മർ, പ്രഫ. അബ്ദു‍ൽ നൂർ, അബ്ദുൽ റഊഫ്, ഷുഹൈബ് (ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ), അബ്ദുൽ ലത്തീഫ് (ദുബായ്), നദീറബീവി, ഷഫീഖ് അഹമ്മദ് (മാനേജർ, സിൻഡിക്കറ്റ് ബാങ്ക്).