റേഡിയോ അവതാരകൻ രാജീവ് ചെറായി അന്തരിച്ചു

റാസൽഖൈമ: റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചെറായി(49) അന്തരിച്ചു. ഇന്ന് പുലർച്ചെ യുഎഇ സമയം രാത്രി 12.30നായിരുന്നു മരണം. 

കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യുഎഇയിലെത്തിയത്. 

മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഒാഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. തുടർന്ന് എറണാകുളം പിവിഎസ് ആശുപത്രിയിൽ  ചികിത്സയിൽ പ്രവേശിപ്പിച്ചു.

സംഗീതയാണ് ഭാര്യ. ഏക മകൻ: ആദിത്യ രാജീവ്.