ഒമാൻ നിരത്തിൽ കേരളത്തിന്റെ വേദന പേറി ഒരു കാർ; തുണച്ച് മസ്ക്കറ്റ് പൊലീസ്

പുതിയ കേരളത്തിന്റെ സൃഷ്ടിയ്ക്ക് വലിയ പിന്തുണയാണ് പ്രവാസികൾ നൽകുന്നത്. അക്കൂട്ടത്തിൽ വ്യത്യസ്ഥമായ ഒരു മാർഗം പിന്തുടരുകയാണ് ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ്. മഹാപ്രളയത്തിന്റെ ദുരിതക്കാഴ്ചകൾ തന്റെ കാറിൽ ആവിഷ്കരിച്ചാണ് ഹബീബിന്റെ യാത്രകൾ. 

മത്സ്യത്തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയേക്കുറിച്ചും കാറിൽ രേഖപ്പെടുപ്പിയിട്ടുണ്ട്. നാടിന്റെ അതിജീവനത്തിന് തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നാണ് ഹബീബിന്റെ വാക്കുകൾ. മത്സ്യത്തൊഴിലാളികളെ ഹീറോകൾ എന്നാണ് ഹബീബ് വിശേഷിപ്പിക്കുന്നത്. 

പതിനാല് ദിവസം കൊണ്ടാണ് ഇങ്ങനെ യാത്ര ചെയ്യാനുള്ള അനുമതി ഒമാനിലെ അധികൃതരിൽ നിന്ന് നേടിയെടുത്തത്. വാഹനം തടഞ്ഞ ട്രാഫിക് പൊലീസുകാർ വരെ കേരളത്തിന്റെ ദുരിതം ചോദിച്ചറിഞ്ഞ് സഹായിക്കാൻ തയാറായി എന്ന് ഹബീബ് പറയുന്നു. അവരിൽ വളരെ നല്ല സഹകരണമാണ് ലഭിച്ചത്. ജോലി സംബന്ധമായി നടത്തുന്ന യാത്രകളെല്ലാം ഇനി ഈ കാറിലായിരിക്കുമെന്നും ഹബീബ് വെളിപ്പെടുത്തുന്നു.